May 16, 2026

സ്പോർട്സ് സ്കൂൾ, അക്കാദമി പ്രവേശനം: ജില്ലാതല തിരഞ്ഞെടുപ്പ് ഫെബ്രുവരി 6-ന് 

0
IMG_20260203_122131
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: സംസ്ഥാന കായിക യുവജന കാര്യാലയത്തിന്റെയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് സ്‌കൂള്‍, ജില്ലാ സ്‌പോര്‍ട്സ് അക്കാദമികള്‍, സ്‌കൂള്‍ സ്‌പോര്‍ട്സ് അക്കാദമി പ്രവേശനത്തിനുള്ള പ്രാഥമിക തിരഞ്ഞെടുപ്പ് ഫെബ്രുവരി ആറിന് കല്‍പ്പറ്റ ജിനചന്ദ്രന്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. 6,7,8,11 ക്ലാസുകളിലേക്ക് പൊതു സെലക്ഷനും, 9,10 ക്ലാസ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെയാണ് സെലക്ഷന്‍ നടത്തുക. ലാറ്ററല്‍ എന്‍ട്രി വിഭാഗത്തില്‍ സംസ്ഥാനതല മത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍ക്കാണ് അവസരം.

 

ഏഴ് മുതല്‍ 11 വരെ ക്ലാസ്സുകളിലേക്ക് അത്‌ലറ്റിക്‌സ്, ആര്‍ച്ചറി, ബാസ്‌ക്കറ്റ്ബോള്‍, ബോക്‌സിങ്, ക്രിക്കറ്റ് (പെണ്‍കുട്ടികള്‍), ഫെന്‍സിങ്, ഫുട്‌ബോള്‍, ഹോക്കി, ജൂഡോ, തയ്ക്വാഡോ, വോളിബോള്‍, റെസ്ലിങ് ഇനങ്ങളിലാണ് സെലക്ഷന്‍ നടത്തുക. കായിക ക്ഷമത, അതത് കായിക ഇനങ്ങളിലെ പ്രകടന മികവാണ് പരിഗണിക്കുക. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ www.sportscouncil.kerala.gov.in, www.dsya.keral.gov.in മുഖേന രജിസ്റ്റര്‍ ചെയ്യണം. സെലക്ഷനില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 8.30 നകം ആധാര്‍ കാര്‍ഡ്, 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സ്‌പോര്‍ട്സ് ഡ്രസ്സ് സഹിതം സെലക്ഷന്‍ സെന്ററില്‍ എത്തണം. ഫോണ്‍- 04936-202658, 9744066511, 9495032296.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *