November 8, 2026

കാനറ ബാങ്ക് സ്റ്റാഫ് യൂണിയൻ അഖിലേന്ത്യാ സമ്മേളനം: വടക്കൻ മേഖല ബൈക്ക് റാലിക്ക് വയനാട്ടിൽ സ്വീകരണം നൽകി

0
IMG-20261106-WA0179
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഈ മാസം 13 മുതൽ 15 വരെ തൃശൂരിൽ നടക്കുന്ന കാനറ ബാങ്ക് സ്റ്റാഫ് യൂണിയൻ (ബെഫി) അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കാസർഗോഡ് ജില്ലയിൽ നിന്നും ആരംഭിച്ച വടക്കൻ മേഖല ബൈക്ക് റാലിക്ക് വയനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി. വയനാട് ജില്ലയിലെ സ്വീകരണ യോഗം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സുഗതൻ ഉദ്ഘാടനം ചെയ്തു. ബെഫി ജില്ലാ സെക്രട്ടറി കെ.കെ. റീന, കാനറ ബാങ്ക് സ്റ്റാഫ് യൂണിയൻ സംസ്ഥാന ട്രഷറർ അനുഷ വേലായുധൻ, എ.കെ.ബി.ആർ.എഫ് ജില്ലാ സെക്രട്ടറി മാത്യൂസ് കെ.വി, കാനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ വൈസ് പ്രസിഡന്റ് അനഘ കെ, മനോരഞ്ജൻ, വിനോദ് പി എന്നിവർ ചടങ്ങിൽ സംസാരിച്ചു. “ബാങ്കിംഗ് ജോലിയെ പുനർനിർവ്വചിക്കാം, അന്തസോടെ ജോലി ചെയ്യാം അഭിമാനത്തോടെ ജീവിക്കാം” എന്ന മുദ്രാവാക്യമുയർത്തി പര്യടനം നടത്തുന്ന റാലി വിവിധ ജില്ലകളിലെ സ്വീകരണങ്ങൾക്ക് ശേഷം ആറാം തീയതി തൃശൂരിൽ സമാപിക്കും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *