മാനന്തവാടിയിൽ പുഴയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മാനന്തവാടി: കാണാതായ യുവാവിന്റെ മൃതദേഹം വള്ളിയൂർകാവ് പുഴയിൽ കണ്ടെത്തി. ഇടവക പഞ്ചായത്ത് മൂന്നാം വാർഡ് മുട്ടേരി ഉന്നതിയിലെ ഗോപാലനെ (40) ആണ് ഇന്നലെ മുതൽ കാണാതായത്. പതിവായി വള്ളിയൂർകാവ് പുഴയിൽ ചൂണ്ട ഇടാൻ പോകാറുള്ള ഗോപാലൻ പുഴയിൽ വീണതാകാമെന്ന സംശയത്തെ തുടർന്ന് പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് മാനന്തവാടി അഗ്നിരക്ഷാ സേന പുഴയിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തി പുറത്തെടുത്തത്.




Leave a Reply