November 9, 2026

പൊതുമരാമത്തു പ്രവര്‍ത്തികളുടെ നിര്‍വ്വഹണം വേഗത്തിലാക്കും: മന്ത്രി പി. കെ. ബഷീര്‍

0
IMG-20261106-WA0166
Merin S
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍ എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്‌ മന്ത്രി പി കെ ബഷീര്‍. എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ ആവശ്യപ്രകാരം ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. സാങ്കേതികവും ഭരണപരവുമായ വിവിധ കാരണങ്ങളാല്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന പ്രവൃത്തികള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി, നേരിടുന്ന തടസ്സങ്ങള്‍, തുടര്‍നടപടികള്‍, പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സാധ്യതകള്‍ എന്നിവ യോഗം വിലയിരുത്തി. പ്രധാന റോഡുകളായ പെരിക്കല്ലൂര്‍ – പുല്‍പ്പള്ളി – ബത്തേരി റോഡ്, താളൂര്‍ – സുല്‍ത്താന്‍ ബത്തേരി ബത്തേരി റോഡ്, ബീനാച്ചി – പനമരം റോഡ് തുടങ്ങി ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ അടിയന്തിരമായി ആരംഭിക്കുന്നതിനും നിശ്ചിത കാലയളവില്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കരാറുകാരെ നീക്കം ചെയ്യുന്നതിനും മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. കൊളവയല്‍ – കേണിച്ചിറ – കല്ലുവയല്‍ റോഡ്, ഷെഡ് – മുള്ളന്‍കൊല്ലി റോഡ്, പാടിച്ചിറ – സീതാമൗണ്ട് – കൊളവയല്‍ റോഡ്, നിരപ്പത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം, താളൂര്‍ ടൗണില്‍ ബസ്ബേ, മീനങ്ങാടി ശ്രീകണ്ഠപ്പ സ്റ്റേഡിയം, മീനങ്ങാടി തുമ്പക്കുനി പാലം, വാകേരി പാലക്കുറ്റി പാലം, കോളേരി പാലം മുതലായ ആരംഭിക്കുവാനുള്ളതും പൂര്‍ത്തീകരിക്കുവാനുള്ളതാമയ വിവിധ പദ്ധതികളും യോഗം ചര്‍ച്ചചെയ്തു. മണ്ഡലത്തിലെ ജനങ്ങളുടെ യാത്രാസൗകര്യവും അടിസ്ഥാന സൗകര്യ വികസനവും ഉറപ്പാക്കുന്നതില്‍ ഈ പദ്ധതികള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് യോഗം വിലയിരുത്തി. പദ്ധതികളുടെ തുടര്‍നടപടികള്‍ ഏകോപിപ്പിച്ച് സാങ്കേതികവും ഭരണപരവുമായ തടസ്സങ്ങള്‍ പരിഹരിക്കുന്നതിനും പ്രവൃത്തികള്‍ക്ക് ആവശ്യമായ വേഗത ഉറപ്പാക്കുന്നതിനും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ ബന്ധപ്പെട്ട പൊതുമരാമത്ത് നിരത്ത്, കെട്ടിടങ്ങള്‍, പാലങ്ങള്‍ എന്നീ വിഭാഗങ്ങളിലെ ഉന്നതഉദ്യോഗസ്ഥരും, നാഷണല്‍ ഹൈവേ, കെആര്‍എഫ്ബി ഉദ്യോഗസ്ഥരും വിവിധ നിര്‍വഹണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *