June 25, 2026

വാസുദേവൻ ചീക്കല്ലൂരിനെ ആദരിച്ചു

0
IMG_20260203_175826
By ന്യൂസ് വയനാട് ബ്യൂറോ

 

വൈത്തിരി : മലബാർ സ്പെഷൽ പോലീസ് 1998 ബാച്ചിന്റെ 28-ാം സമ്മേളനത്തിന്റെ ഭാഗമായി വൈത്തിരിയിൽ നടന്ന ” ചുരം “എന്ന് പേര് നൽകിയ   ചടങ്ങിലെ പൊതു സമ്മേളനത്തിൽ പ്രശസ്ത ഗോത്ര സാഹിത്യകാരൻ വാസുദേവൻ ചീക്കല്ലൂരിനെ ആദരിച്ചു. വൈത്തിരി പോലീസ് ഇൻസ്‌പെക്ടർ ആർ എൻ പ്രശാന്ത് ഉദ്ഘാടനം ചെയ്ത് ഉപഹാരം നൽകി. അധ്യാപകനും, മുൻ പോലീസ് ഓഫിസറുമായിരുന്ന സുനിൽ എം ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സാഹിത്യകാരൻ ഷാജി പുൽപള്ളി മുഖ്യ പ്രഭാഷണം നടത്തി. കമ്പളക്കാട് പോലീസ് സബ് ഇൻസ്‌പെക്ടർ ദാമോദരൻ ചീക്കല്ലൂർ സ്വാഗതം ആശംസിച്ചു. 2026 ൽ വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് മൊമെന്റോ നൽകി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും 150 ഓളം പ്രതിനിധികൾ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി ഗാനമേളയും നടന്നു. കൽപറ്റ ട്രാഫിക് സബ് ഇൻസ്‌പെക്ടർ കെ സിദ്ധിക്ക് നന്ദി രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *