സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
ബത്തേരി: ചെതലയം സ്വദേശിയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശി പിടിയില്‍. കുതിരവട്ടം, കൂട്ടാളി, കണ്ണംചാലില്‍ വീട്ടില്‍ ഇ.കെ. നിതിനെ(29)യാണ് പാളയത്ത് നിന്ന് കോഴിക്കോട് കസബ സ്‌റ്റേഷനിലെ സ്‌ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മുന്‍പ് കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കളവു കേസിലും കവര്‍ച്ചാ കേസിലും ഉള്‍പ്പട്ടിട്ടുണ്ട്.
മൂലങ്കാവ് ഗ്ലോബല്‍ ഗ്രാനൈറ്റ് ഇന്‍ഫ്രാ എന്ന സ്ഥാപനത്തിന് മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന കെ.എല്‍ 73 ഇ 0316 നമ്പര്‍ സ്‌കൂട്ടറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. പരാതി പ്രകാരം കേസെടുത്ത് കൃത്യമായ അന്വേഷണം നടത്തിയ ബത്തേരി പോലീസ് വാഹനം കോഴിക്കോട് ജില്ലയിലുണ്ടെന്ന് കണ്ടെത്തി.





Leave a Reply