June 25, 2026

സംസ്ഥാന ആം റസ്ലിംഗ് ചാമ്പ്യൻഷിപ്പ് : മാസ്റ്റേഴ്സ് വിഭാഗത്തിൽ പോലീസുകാരന് നേട്ടം 

0
IMG_20260203_182149
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി: 48-ാമത് സംസ്ഥാന ആം റസ്ലിങ് ചാമ്പ്യന്‍ഷിപ്പ് മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ പോലീസുകാരന് വെള്ളിമെഡല്‍. വൈത്തിരി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ എം. ഖാലിദിനാണ് നേട്ടം. ബത്തേരി ടൗണ്‍ഹാളില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കേരള ഒളിമ്പിക് അസോസിയേഷന്റെയും കേരള ആം റസലിങ് അസോസിയേഷന്റെയും നേതൃത്വത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് വെള്ളി മെഡലോടെ ജൂണില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ വച്ച് നടക്കുന്ന ദേശീയ ആം റസലിങ് ചാമ്പ്യന്‍ഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയ താരം ജോയ് പി. റോയ് ആണ് പരിശീലകന്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *