ബിജു കിഴക്കേടത്തിലിൻ്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു
മാനന്തവാടി: മാനന്തവാടി പ്രസ് ക്ലബ് വൈസ് പ്രസിഡണ്ട് ആയിരിക്കെ അന്തരിച്ച ബിജു കിഴക്കേടത്തിലിൻ്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. മാനന്തവാടിയിലെ വയനാട് സ്ക്വയർ ഹോട്ടലിൽ നടന്ന പരിപാടിയിൽ മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ ഫോട്ടോ അനാച്ഛാദന കർമ്മം നിർവ്വഹിച്ചു.
ബിജുവിൻ്റെ അകാല വിയോഗം പ്രസ് ക്ലബ്ബിന് മാത്രമല്ല മാനന്തവാടിക്കും ഏറെ നഷ്ടമാണെന്ന് അദ്ധേഹം പറഞ്ഞു .മാനന്തവാടി പ്രസ് ക്ലബ് പ്രസിഡണ്ട് അരുൺ വിൻസെൻ്റ് അധ്യക്ഷത വഹിച്ചു. ഐസി ബാലകൃഷ്ണൻ എംഎൽഎ,
ബത്തേരി രൂപതാ ബിഷപ്പ് ഡോ.ജോസഫ് മാർ തോമസ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി രാമൻ, പി.ടി ബിജു, കെ ജി ജോൺസൺ മാസ്റ്റർ, മാധ്യമ പ്രവർത്തകരായ ജസ്റ്റിൻ ചെഞ്ചട്ടയിൽ, പടയൻ ലത്തീഫ് . കെ എം ഷിനോജ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply