വയനാടിന് അഭിമാനമായി സിദ്ധാർത്ഥ് വി എം
മാനന്തവാടി: മാനന്തവാടി ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ സിദ്ധാർത്ഥ് വിഎം തുടർച്ചയായി മൂന്നാം തവണയും ഓൾ കേരള ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നിലനിർത്തി.
ഏകാംഗ അഭിനയത്തിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ കൊച്ചു കലാകാരൻ കേരളത്തിലെ മികച്ച പ്രതിഭകളെ പിന്നിലാക്കിയാണ് തുടർച്ചയായ മൂന്നാം തവണയും ഈ നേട്ടം സ്വന്തം പേരിൽ ആക്കിയത്. മോണോ ആക്ട് കൂടാതെ നാടകത്തിലും നാടൻപാട്ടിലും വട്ടപ്പാട്ടിലും ഓടക്കുഴലും മികച്ച പ്രകടനം കാഴ്ചവെച്ചു സ്കൂളിനും അഭിമാനതാരമായി.
അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ കലാമേളയിൽ 130 പോയിന്റുമായി ഗവ. ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടി പത്താം സ്ഥാനം നേടി. ഉപന്യാസം ഇംഗ്ലീഷിൽ വസുദേവ് കെ യും, പെൺ കുട്ടികളുടെ മോണോആക്ടിൽ അമിഷ സാബുവും, നാടൻപാട്ടിലും എ ഗ്രേഡോടുകൂടി മൂന്നാം സ്ഥാനം ലഭിച്ചു.





Leave a Reply