എച്ച്. ബി. പ്രദീപ് മാസ്റ്റർ വയനാട് ജില്ലാ യു.ഡി.എഫ് കൺവീനറായി ചുമതലയേറ്റു
മാനന്തവാടി: വയനാട് ജില്ലയെ യുഡിഎഫിന്റെ ശക്തമായ കോട്ടയായി നിലനിർത്താനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് വയനാട് ഡിസിസി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ യുഡിഎഫ് കൺവീനറായി ചുമതലയേറ്റ ശേഷം എച്ച്. ബി. പ്രദീപ് മാസ്റ്റർ പറഞ്ഞു. എല്ലാ ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായങ്ങൾ മുഖവിലക്കെടുത്ത് ആവശ്യമായ ഏകോപനം സാധ്യമാക്കി മുന്നോട്ടുപോകുമെന്നും ബ്രഹ്മഗിരി, വന്യജീവി ശല്യം തുടങ്ങിയ വിഷയങ്ങളിൽ യുഡിഎഫിന്റെ ശക്തമായ പോർമുഖം തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായും എടവക ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.





Leave a Reply