June 25, 2026

എസ്ഡിപിഐയിൽ പുതുതായി അംഗത്വമെടുത്തവർക്കുള്ള സ്വീകരണവും പൊതുസമ്മേളനവും നാളെ മാനന്തവാടിയിൽ

0
IMG_20260205_163530
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: എസ്ഡിപിഐയിൽ പുതുതായി അംഗത്വമെടുത്ത പ്രവർത്തകർക്കുള്ള സ്വീകരണവും പൊതുസമ്മേളനവും നാളെ വൈകിട്ട് 5.00ന് മാനന്തവാടിയിൽ നടക്കുമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.

പരിപാടി എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഉസ്മാൻ ഉദ്ഘാടനം ചെയ്യും. എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ഹാറൂൺ കടവത്തൂർ മുഖ്യപ്രഭാഷണം നിർവഹിക്കും.

ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുന്നോടിയായിട്ടാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.

ജില്ലാ, മണ്ഡലം നേതാക്കൾ  പരിപാടിയിൽ സംബന്ധിക്കുമെന്നും മണ്ഡലം ഭാരവാഹികൾ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *