May 16, 2026

കാട്ടുതീ ബോധവൽക്കരണം: ബത്തേരി റെയ്ഞ്ചും എസ്.പി.സി. കേഡറ്റുകളും സംയുക്ത റാലി നടത്തി

0
IMG_20260206_153756
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി റെയ്ഞ്ചും മൂലങ്കാവ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി. കേഡറ്റുകളും സംയുക്തമായി കല്ലൂർ മുതൽ മുത്തങ്ങ വരെ കാട്ടുതീ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. വയനാട് വന്യജീവി സങ്കേതം ഡെപ്യൂട്ടി കൺസർവേറ്ററും വൈൽഡ്ലൈഫ് വാർഡനുമായ വരുൺ ഡാലിയ ഐ.എഫ്.എസ്. റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു. സുൽത്താൻ ബത്തേരി റെയ്ഞ്ച് അസിസ്റ്റന്റ് വൈൽഡ്ലൈഫ് വാർഡൻ ടി.ടി. നസ്ന, മുത്തങ്ങ റെയ്ഞ്ച് അസിസ്റ്റന്റ് വൈൽഡ്ലൈഫ് വാർഡൻ സഞ്ജയ് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. റാലിക്കു ശേഷം മുത്തങ്ങ ആനക്യാമ്പിൽ വെച്ച് കുട്ടികൾക്കായി പ്രത്യേക ക്ലാസ്സും സംഘടിപ്പിച്ചു. വനസമ്പത്തിന്റെ പ്രാധാന്യം, വനത്തെയും വന്യജീവികളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, വിവിധ കാട്ടുതീ പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള പ്രോത്സാഹനമായി മൊമെന്റോ വിതരണവും ഇതോടൊപ്പം നടന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *