കമ്മന സെന്റ് ജോർജ് താബോർ ഓർത്തഡോക്സ് പള്ളിയിൽ ഓർമ്മപെരുന്നാളും കുരിശടി കൂദാശയും
മാനന്തവാടി: കമ്മന സെന്റ് ജോർജ് താബോർ ഓർത്തഡോക്സ് പള്ളിയിൽ ഓർമ്മപെരുന്നാളും കാവനകുന്ന് ദൈവമാതാവിന്റെ നാമത്തിൽ നവീകരിച്ച കുരിശടിയുടെ കൂദാശയും ഫെബ്രുവരി 8 വരെ വിപുലമായ പരിപാടികളോടെ നടത്തപ്പെടും. ഫെബ്രുവരി 7 ശനിയാഴ്ച വൈകുന്നേരം 5.30 ന് അഭിവന്ദ്യ തിരുമേനിക്കും വിശിഷ്ട വ്യക്തികൾക്കും സ്വീകരണം നൽകും. തുടർന്ന് കുരിശുപള്ളി കൂദാശയും ഏഴ് മണിക്ക് സാംസ്കാരിക സമ്മേളനവും നടക്കും. സമ്മേളനം ഡോ. ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മന്ത്രി ഒ.ആർ. കേളു ചടങ്ങിൽ മുഖ്യസന്ദേശം നൽകും. രാത്രി 8 മണിക്ക് കുരിശടിയിൽ നിന്ന് ആറാട്ടുതറ ബസേലിയോസ് യൽദോ ബാവയുടെ കുരിശടിയിലേക്ക് ഭക്തിനിർഭരമായ പ്രദക്ഷിണം നടക്കും. തുടർന്ന് 9 മണിക്ക് ശ്ലൈഹിക വാഴ്വ്, ആദ്യഫല ലേലം, ആകാശവിസ്മയം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കും സ്നേഹവിരുന്നിനും ശേഷം കൊടിയിറക്കത്തോടെ പെരുന്നാൾ സമാപിക്കും. വികാരി ഫാ. മോൻസി മണ്ണിത്തോട്ടത്തിൽ, ട്രസ്റ്റി എ.കെ. ബാബു ഐക്കരക്കുടി, സെക്രട്ടറി പി.കെ. ജോൺസൺ പാട്ടുപാളയിൽ, ഇ. വൈ. ജിൽസൺ ഇല്ലിക്കൽ, സിജോ വർഗീസ് ഐക്കരക്കുടി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.





Leave a Reply