September 22, 2026

ബീനാച്ചിയിൽ കാർ ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ച് നാലുപേർക്ക് പരിക്ക്

0
IMG_20260206_190519
By ന്യൂസ് വയനാട് ബ്യൂറോ

 

ബീനാച്ചി: ദേശീയപാത 766-ൽ ബീനാച്ചിക്ക് സമീപം ഇന്ന് വൈകിട്ട് മൂന്നരയോടെയുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. കാർ ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവർ ബീനാച്ചി സ്വദേശി ഖാലിദ് (59), ഓട്ടോയിലെ യാത്രക്കാരായ അബൂബക്കർ (57), സാജിദ് (24), സ്കൂട്ടർ യാത്രക്കാരൻ അമൽ ഫാരിദ് (24) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരെയും ഉടൻ തന്നെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരിക്കേറ്റ ഖാലിദിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *