May 16, 2026

കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം: ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

0
IMG-20260207-WA0045(1)
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: കേരള പോലീസ് അസോസിയേഷൻ 39-ാം വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പനമരം കണിയാമ്പറ്റ മില്ലുമുക്കിൽ വെച്ച് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. പനമരം ഫിറ്റ് കാസ ഇൻഡോർ സ്‌റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിന്റെ ഉദ്ഘാടനം വയനാട് ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.എം ഫ്രാൻസിസ് നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ പി.എ. ഹാരിസ്, കൺവീനർ എം.ബി അമൽ, കെ.പി.എ. ജില്ലാ പ്രസിഡന്റ് ബിപിൻ സണ്ണി, സെക്രട്ടറി ഇർഷാദ് മുബാറക് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജില്ലയിലെ 18 സ്റ്റേഷനുകളിൽ നിന്നുള്ള ടീമുകളും ഡിഎച്ച്ക്യുവിൽ നിന്നുള്ള 3 ടീമുകളും ട്രാഫിക് യൂണിറ്റ്, ഡിസിആർബി, സ്പെഷ്യൽ ബ്രാഞ്ച് എന്നിവയുൾപ്പെടെ ആകെ 24 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ആവേശകരമായ ഫൈനലിൽ ജില്ലാ ഡിഎച്ച്ക്യു എ കമ്പനി ചാമ്പ്യന്മാരായപ്പോൾ ഡിഎച്ച്ക്യു എച്ച്ക്യൂ കമ്പനി റണ്ണേഴ്‌സ് അപ്പായി. സമ്മേളനത്തിന്റെ ഭാഗമായി ഇതിനോടകം ക്രിക്കറ്റ്, ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റുകൾ പൂർത്തിയായിട്ടുണ്ട്. ഫെബ്രുവരി 8-ന് മേരിമാതാ കോളേജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ വോളിബോൾ മത്സരവും നടക്കും. ഫെബ്രുവരി 16-ന് രാവിലെ 9 മണിക്ക് കണിയാമ്പറ്റ മില്ലുമുക്ക് ബിച്ചാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രതിനിധി സമ്മേളനം കേരള പട്ടികജാതി/പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി അരുൺ കെ പവിത്രൻ ഐപിഎസ് മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ജില്ലയിലെ മറ്റ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും സംഘടനയുടെ സംസ്ഥാന-ജില്ലാ നേതാക്കളും പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *