September 1, 2026

പുതുയുഗയാത്ര: ഒരുക്കങ്ങൾ പൂർത്തിയാക്കാൻ യു.ഡി.എഫ് നേതാക്കളുടെ മണ്ഡല പര്യടനം

0
IMG-20260207-WA0118
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും നയിക്കുന്ന പുതുയുഗയാത്ര ഈ മാസം പത്താം തീയതി രാവിലെ പത്തു മണിക്ക് മാനന്തവാടിയിൽ എത്തുന്നതിന്റെ ഭാഗമായി ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ നേതാക്കൾ മാനന്തവാടി നിയോജക മണ്ഡലത്തിൽ പഞ്ചായത്ത് തല പര്യടനം നടത്തി. ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, വൈസ് പ്രസിഡന്റുമാരായ വി. അസ്സൈനാർ ഹാജി, വള്ളിയാട്ടു അബ്ദുള്ള ഹാജി, മണ്ഡലം യു.ഡി.എഫ് കൺവീനർ പടയൻ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ പനമരം, വെള്ളമുണ്ട, എടവക, തൊണ്ടർനാട്, തിരുനെല്ലി, മാനന്തവാടി പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്. പരിപാടി വൻ വിജയമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചർച്ച ചെയ്ത പര്യടനത്തിൽ മണ്ഡലം ഭാരവാഹികളായ അഹമ്മദ് മാസ്റ്റർ, ഉസ്മാൻ പള്ളിയാൽ, വിവിധ പഞ്ചായത്ത് ഭാരവാഹികളായ കെ.കെ.സി. റഫീഖ്‌, സി.സി. അബ്ദുള്ള, പി.കെ. ഉസ്മാൻ, പടയൻ മമ്മൂട്ടിഹാജി, കെ.ടി. അഷ്‌റഫ്, റസാഖ് അയങ്കി, ടി. മൊയ്‌ദു, പടയൻ അബ്ദുള്ള, അബ്ദുള്ള തൊടുവ, കുന്നത് ഇബ്രാഹിം ഹാജി, നസീർ തിരുനെല്ലി തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *