August 11, 2026

അരകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

0
IMG_20260208_074144
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി: അരകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പൂതാടി, എളമ്പിളാക്കാട്ട് വീട്ടില്‍, നിന്‍സന്‍ വര്‍ഗീസ്(27)നെയാണ് പുൽപള്ളി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ പുല്‍പ്പള്ളി ടൗണില്‍ നടത്തിയ പരിശോധനയിലാണ് 500 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്. ഇയാൾ ബത്തേരി, മീനങ്ങാടി സ്റ്റേഷനുകളിൽ മോഷണക്കേസുകളിലും, മീനങ്ങാടി, കേണിച്ചിറ സ്റ്റേഷനുകളിൽ എൻ.ഡി.പി.എസ് കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. എസ്.ഐ പി. ജിതിന്‍ കുമാറിന്റെ നേതൃത്വത്തില്‍ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്‌, പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *