May 2, 2026

വയനാട്ടിൽ കറപ്പയും മാവുകളും പൂത്തുലയുന്നു; പ്രതീക്ഷയോടെ തരുവണയിലെ കർഷകർ

0
IMG_20260208_193839
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ: വയനാട്ടിൽ ഇത്തവണ മാവുകൾ ഇലകൾ കാണാത്ത വിധം നിറയെ പൂവിട്ടു നിൽക്കുന്നു. അതോടൊപ്പം തന്നെ കറപ്പ മരങ്ങളും (ഇലമംഗലം) വ്യാപകമായി പൂത്തുലയുകയാണ്. കറപ്പക്കായുടെ പ്രധാന വിപണന കേന്ദ്രമായ തരുവണയിൽ നിന്ന് വർഷം തോറും നിരവധി ലോഡുകളാണ് വിദേശ വിപണികളിലേക്ക് ഉൾപ്പെടെ കയറ്റി പോകുന്നത്.

​കറപ്പക്കായിക്ക് കുറച്ചു കാലമായി വിപണിയിൽ വലിയ ഡിമാൻഡാണ് ഉള്ളത്. നിലവിൽ വിലയിൽ നേരിയ കുറവുണ്ടെങ്കിലും കിലോയ്ക്ക് 1600 രൂപ വരെ വില ലഭിക്കാറുണ്ട്. മാവുകളും കറപ്പയും ഒരുപോലെ പൂത്തുലഞ്ഞത് പ്രദേശത്തെ കർഷകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *