കെ പി സി സി സംസ്ക്കാര സാഹിതി കലാജാഥക്ക് സ്വീകരണം നൽകി
മാനന്തവാടി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫ് പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം കെ പി സി സി സംസ്ക്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന കലാജാഥക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി. ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ച യോഗം മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എ എം നിശാന്ത് ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് ചെയർമാൻ എം പ്രദീപ് കുമാർ, യു ഡി എഫ് ചെയർമാൻ അഡ്വ എൻകെ വർഗ്ഗീസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.സംസ്ക്കാര സാഹിതി സംസ്ഥാന വൈസ് ചെയർമാൻ എം പ്രദീപ് കുമാർ,അഡ്വ എം വേണുഗോപാൽ,പടയൻ അമ്മദ്, പി വി ജോർജ്, സാഹിതി മാനന്തവാടി നിയോജക മണ്ഡലം ചെയർമാൻ വിനോദ് തോട്ടത്തിൽ, കൺവീനർ ജിൻസ് ഫാൻ്റസി, അസീസ് വാളാട്, മുജീബ് കോടിയോടൻ, വി പി പ്രേംദാസ് എന്നിവർ സംസാരിച്ചു.





Leave a Reply