June 25, 2026

മാനന്തവാടി പാണ്ടിക്കടവ് ജുമാ മസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി 13, 14 തീയതികളിൽ; സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും

0
IMG_20260209_193840
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: പുനർനിർമ്മാണം പൂർത്തിയാക്കിയ പാണ്ടിക്കടവ് ജുമാ മസ്ജിദിന്റെ ഉദ്ഘാടനവും പൊതുസമ്മേളനവും ഫെബ്രുവരി 13, 14 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 13-ാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് നടക്കുന്ന ജുമാ നിസ്കാരത്തിന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്നതോടെ പള്ളിയുടെ ഉദ്ഘാടനം നിർവ്വഹിക്കപ്പെടും. ചടങ്ങിൽ സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം കെ.ടി. ഹംസ ഉസ്താദ് എന്നിവർ സംബന്ധിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി ഫെബ്രുവരി 9, 10 തീയതികളിൽ വൈകുന്നേരം 6.30 മുതൽ വനിതകൾക്കും, 11-ാം തീയതി ഉച്ചയ്ക്ക് 2.30 മുതൽ പൊതുജനങ്ങൾക്കും പള്ളി സന്ദർശിക്കാൻ അനുമതി നൽകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

 

13-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് ഷഹീർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങിൽ മഹല്ല് ഖത്തീബ് ജാഫർ വാഫി അധ്യക്ഷത വഹിക്കും. സമസ്ത വയനാട് ജില്ലാ വൈസ് പ്രസിഡന്റ് എം. ഹസൻ മുസ്ലിയാർ, മഹല്ല് സെക്രട്ടറി ജംഷീർ വി.കെ, പള്ളി പുനർനിർമ്മാണ കമ്മിറ്റി ഭാരവാഹികളായ ഉമ്മർ സി.എം, മുഹമ്മദ് മാറത്ത്, ഇബ്രാഹിം ഫൈസി വാളാട്, പി. ഹസ്സൻ മൗലവി ബാഖവി തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് 14-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന മതപ്രഭാഷണം സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസ്സക്കോയ മുസ്ല്യാർ ഉദ്ഘാടനം ചെയ്യും. പള്ളി പുനർനിർമ്മാണ കമ്മിറ്റി ചെയർമാൻ മുഹമ്മദ് മാറത്തിന്റെ അധ്യക്ഷതയിൽ നടക്കുന്ന പ്രഭാഷണ പരമ്പരയിൽ ഹാഫിസ് സിറാജുദ്ധീൻ അൽഖാസിമി പ്രഭാഷണം നടത്തും. അബൂബക്കർ അസ്‌നവി വിളയിൽ, മുസ്തഫ തയ്യുള്ളത്തിൽ, കബീർ ദാരിമി തുടങ്ങി മഹല്ല് കമ്മറ്റിയുടെയും പുനർനിർമ്മാണ കമ്മറ്റിയുടെയും വിവിധ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *