വിളംബര ജാഥ നടത്തി പുതുയുഗയാത്ര നാളെ വയനാട്ടില്‍
കല്‍പ്പറ്റ: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പൊതുയുഗയാത്ര നാളെ വയനാട്ടില്‍. രാവിലെ 10 മണിക്ക് മാനന്തവാടി, 12 മണിക്ക് ബത്തേരി, നാലുമണിക്ക് കല്‍പ്പറ്റ എന്നിവിടങ്ങളിലാണ് സ്വീകരണ സമ്മേളനങ്ങള്‍ നടക്കുന്നത്. കല്‍പ്പറ്റയിലെ സ്വീകരണ സമ്മേളനം പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.പുതുയുഗ യാത്രയുടെ പ്രചരണാര്‍ത്ഥം കല്‍പ്പറ്റ ടൗണില്‍ വിളംബര ജാഥ സംഘടിപ്പിച്ചു.പി പി ആലി, റസാഖ് കല്‍പ്പറ്റ,ഗിരീഷ് കല്‍പ്പറ്റ, എന്‍ മുസ്തഫ,കേയംതൊടി മുജീബ്,ഹര്‍ഷല്‍ കോന്നാടന്‍,കെ കെ രാജേന്ദ്രന്‍, പി പി മുഹമ്മദ് മാസ്റ്റര്‍,പി മൂസ, ഷബ്‌നാസ് തന്നാനി,എസ് മണി,മുഹമ്മദ് ഫെബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply