June 25, 2026

സ്പോർട്സ് കിറ്റ് വിതരണവും  ലഹരി വിരുദ്ധ ബോധവത്ക്കരണവും നടത്തി

0
IMG_20260209_184628
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ധ്യാനം ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ കുന്നമ്പറ്റ സ്പോർട്സ് അക്കാദമിയിലെ കായിക താരങ്ങൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്യുകയും പരിശീലകൻ നൗഫൽ. വി.കെയെ ആദരിക്കുകയും ചെയ്തു. ചടങ്ങിൽ വാർഡ് മെംബർ ഷൈജ ഷാഫി അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ അരുൺ ദേവ്. സി.എ.ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം നസീമ ടീച്ചർ, ബ്ലോക്ക് പഞ്ചായത്തംഗം അജ്മൽ സാജിദ്, ധ്യാനം ഫൗണ്ടേഷൻ മാനേജിങ്ങ് ട്രസ്റ്റി റസാഖ്ഷാ, പി.ഇ. ഷംസുദ്ദീൻ, സി.പി.ഒ. ഷൈജു, ഹംസ കോട്ടനാട്, അജേഷ്കനകത്ത്, ഫാസിൽ, മുഹമ്മദ് ഫൈഹാൻ, ടി. മുഹമ്മദലി, കെ.വി. അജയകുമാർ, ജിംഷിൻ സുരേഷ് എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ ക്ലാസ്സിന് മേപ്പാടി സി.പി.ഒ മുഹമ്മദ് അനസ് നേതൃത്വം നൽകി. ഹാഷിർ ഷഹൽ സ്വാഗതവും, മുഹമ്മദ് സിനാൻ. ടി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *