June 25, 2026

കാറിടിച്ച് വീട്ടമ്മ മരിച്ചു

0
IMG_20260209_205954
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: എരിയപ്പള്ളിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു. എരിയപ്പള്ളി ഗാന്ധിനഗർ ഉന്നതിയിലെ പരേതനായ രാജന്റെ ഭാര്യ രമ്യ (42) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് അപകടമുണ്ടായത്. ബത്തേരി ഭാഗത്തുനിന്നും വന്ന കാർ നിയന്ത്രണംവിട്ട് രമ്യയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ കാർ സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് നിന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *