കാര്യമ്പാടി യൽദോ മോർ ബസേലിയോസ് ചാപ്പലിൽ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ നടത്തി
മീനങ്ങാടി: സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ കത്തീഡ്രലിൻ്റെ കീഴിൽ കാര്യമ്പാടിയിൽ പുനർ നിർമ്മിച്ച യൽദോ മോർ ബസേലിയോസ് യാക്കോബായ സുറിയാനി ചാപ്പലിൻ്റെ മൂറോൻ അഭിഷേക കൂദാശ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് , അങ്കമാലി ഭദ്രാസം പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മാത്യസ് മോർ അപ്രേം തിരുമേനിമാരുടെ പ്രധാന്യ കാർമികത്വത്തിൽ നടത്തപ്പെട്ടു. കൂദാശയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉൽഘാടനം ചെയ്തു. സുവനീർ പ്രകാശനം പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനു ജേക്കബ് നിർവഹിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ നിഷിദ് ചാഴി വയൽ, കെ. വി വി ഇ എസ് യൂണിറ്റ് പ്രസിഡണ് ലിയാക്കത്തലി ഹാജി,വൈദിക സെക്രട്ടറി ഫാദർ മത്തായിക്കുഞ്ഞ് ചാത്തനാട്ട് കുടി,കത്തിഡ്രൽ വികാരി ഫാദർ ബിജുമോൻ കാർലോട്ടുക്കുന്നേൽ , കത്തിഡ്രൽ ട്രസ്റ്റി ടി.കെ തോമസ്, ചാപ്പൽ വികാരി ഫാദർ സോജൻ വാണാ കുടിയിൽ ചാപ്പൽ ട്രസ്റ്റി അൻസിൽ കെ പോൾ ചാപ്പൽ സെക്രട്ടറി മത്തായി മുക്കത്ത് കത്തീഡ്രൽ സെക്രട്ടറി വി.എം സാബു ജോ ട്രസ്സി ജിതിൻ കാരു കുഴി പ്രസംഗിച്ചു പൊതുസമ്മേളനത്തിൽ വെച്ച് മുൻകാലത്ത് സേവനം അനുഷ്ഠിച്ച വൈദികർ ,ട്രസ്റ്റി സെക്രട്ടറിമാർ മുൻ കാല പ്രധാന പ്രവർത്തകർ ആദരിച്ചു.





Leave a Reply