ജനപ്രതിനിധികൾക്ക് സ്വീകരണവും എക്സിക്യൂട്ടീവ് എൻജിനീയർക്ക് യാത്രയയപ്പും നൽകി
മാനന്തവാടി: ഓൾ കേരള ഗവൺമെന്റ് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും സ്ഥലംമാറിപ്പോകുന്ന ഉദ്യോഗസ്ഥന് യാത്രയയപ്പും നൽകി. മാനന്തവാടി നിയോജകമണ്ഡലം എം.എൽ.എ ഉഷാ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ എന്നിവർക്കാണ് സ്വീകരണം നൽകിയത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും കൽപ്പറ്റയിലേക്ക് സ്ഥലം മാറിപ്പോകുന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ദൊരൈസ്വാമിക്കാണ് യാത്രയയപ്പ് നൽകിയത്.
ചടങ്ങിന്റെ ഉദ്ഘാടനം മാനന്തവാടി എം.എൽ.എ ഉഷാ വിജയൻ നിർവ്വഹിച്ചു. കേളോത്ത് അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ മീനാക്ഷി രാമൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ എ.കെ.ജി.സി.എ സ്റ്റേറ്റ് സെക്രട്ടറി സജി മാത്യു, വയനാട് ജില്ലാ പ്രസിഡന്റ് എം.പി. സണ്ണി, ജില്ലാ ഭാരവാഹികളായ പി.കെ. അയൂബ്, ഒ.കെ. സക്കീർ, വി.ജെ. ഷാജി, മാനന്തവാടി താലൂക്ക് ഭാരവാഹികളായ മുജീബ് പള്ളത്ത്, സന്തോഷ് മാത്യു, പി.ജെ. കുര്യൻ എന്നിവർ സംസാരിച്ചു.





Leave a Reply