September 21, 2026

എമ്മാവൂസ് വില്ലയുടെ ആദ്യകാല അധ്യാപിക സി. പെർപ്പത്വാ അനുസ്മരണം നടത്തി

0
IMG_20260811_125007
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തോണിച്ചാൽ എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിന്റെ ആദ്യ അധ്യാപികയായിരുന്ന സി. പെർപ്പത്വാ (എഫ്.സി.സി) യെ സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ അനുസ്മരിച്ചു. 1980 ഡിസംബർ 8-ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ആദ്യകാല അധ്യാപികയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് സി. പെർപ്പത്വാ.

 

അന്ന് അവരുടെ കീഴിൽ വിദ്യാഭ്യാസം നേടിയ 12 വിദ്യാർത്ഥികളിൽ ഒരാളായ സാബു, ഇന്ന് എമ്മാവൂസ് വില്ലയുടെ സ്വന്തം പാചകക്കാരനായി തുടർന്നുപോരുന്നു. അനുസ്മരണ ചടങ്ങിന്റെ ഭാഗമായി വിഭവസമൃദ്ധമായ സദ്യ ഒരുക്കിയ സാബുവിനെ യോഗത്തിൽ പ്രത്യേകം അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്തു.

 

സി. ജെസ്സി ഫ്രാൻസീസിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പ്രോഗ്രാമിന് സി. ഹെലൻ, സി. ജയ്മി, നിഷ, സി. സിൻസി, സി. ടെസ്ലിൻ, സി. അനി, ഷൈനി, ചിഞ്ചു, സി. രഞ്ജിത, അഞ്ജന, സി. ജോഫി എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *