May 2, 2026

നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതി പിടിയിൽ 

0
IMG-20260211-WA0186
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കമ്മന പുലിക്കാട് ഭാഗത്ത് നിന്നും നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അറസ്റ്റിലായി.പുതുശ്ശേരിക്കടവ് ചപ്പാളി ജിഹാസ് (25) നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഞ്ചാവ് കേസടക്കം വിവിധ കേസുകളിലെ പ്രതിയാണ്. ആഭരണമോഷണമായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് വിവരം. ബംഗളൂരില്‍ ജോലി ചെയ്ത് വരുന്ന ജിഹാസ് ഇടക്ക് മോഷണ ലക്ഷ്യത്തോടെ സ്‌കൂട്ടറില്‍ ഇടക്കിടക്ക് അലഞ്ഞ് തിരിയാറുണ്ട്. ഇതിനിടയിലാണ് പുലിക്കാട് വെച്ച് കുട്ടിയെ ഇിയാള്‍ ശ്രദ്ധിക്കുന്നതെന്നും പിന്നീട് കെ.എല്‍ 12 എന്‍ 7890 നമ്പര്‍ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ട് പോയി കമ്മല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി കരയുകയായിരുന്നു. പിന്നീട് ശ്രമം ഉപേക്ഷിച്ച പ്രതി എട്ടോളം കിലോമീറ്റര്‍ ദൂരത്തിലുള്ള തരുവണ പാലിയാണയില്‍ കൊണ്ട് വിടുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം. സംഭവ ശേഷം പ്രത്യേക അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് പ്രതിയെ പിടികൂടിയത്.

 

 

മാനന്തവാടി ഡിവൈഎസ്‌പി പി.വിശ്വംഭരൻ,റഫീഖ്.പി (പോലീസ് ഇൻസ്പെക്ടർ മാനന്തവാടി), ബിജു ആൻ്റണി (പോലീസ് ഇൻസ്പെക്ടർ വെള്ളമുണ്ട), സന്തോഷ് എം.എ (പോലീസ് ഇൻസ്പെക്ടർ കമ്പളക്കാട്), സോബിൻ കെ.കെ (സബ് ഇൻ സ്പെക്ടർ തലപ്പുഴ), സിൻഷ.കെ (സബ് ഇൻസ്പെക്ടർ മാനന്തവാടി), ഹരീഷ് കുമാർ എൻ.വി (സബ് ഇൻസ്പെക്ടർ, ഡാൻസഫ്), ബിജു വർഗീസ് (സബ് ഇൻസ്പെക്ടർ തലപ്പുഴ), ഷെമ്മി കെ.ജെ. (അസിസ്റ്റ്ൻഡ് സബ് ഇൻസ്പെക്ടർ മാനന്തവാടി), സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷംസുദ്ധീൻ (വെള്ളമുണ്ട), അനീസ് (ഡാൻസാഫ്), ബിജു (ഡാൻസാഫ്), സിപിഒ മാരായ അബ്ദുൾ വജീദ് (തലപ്പുഴ), ശ്രീജിത്ത് (മാനന്തവാടി), പ്രജീഷ് (മാനന്തവാടി), അജിത്ത് (കേണിച്ചിറ)രജീഷ് (മീനങ്ങാടി), അഷിൻ തോമസ് (ഡാൻസാഫ്), അഷ്റഫ് (ഡാൻസാഫ്) എന്നിവരടങ്ങിയ 18 അംഗ സംഘമാണ് പ്രതിയെ വലയിലാക്കിയത്

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *