ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം: ചെറുകിട ലാബുകൾ പ്രതിസന്ധിയിലെന്ന് മെഡിക്കൽ ലബോറട്ടറി ഓണഴ്സ് അസോസിയേഷൻ
കൽപ്പറ്റ: പുതിയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ അപ്രായോഗിക നിർദ്ദേശങ്ങൾ സംസ്ഥാനത്തെ ചെറുകിട ലാബുകൾ ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ നിലനിൽപ്പ് അപകടത്തിലാക്കുമെന്ന് മെഡിക്കൽ ലബോറട്ടറി ഓണഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ വിലയിരുത്തി. കൽപ്പറ്റ എം ജി ടി ഹാളിൽ നടന്ന കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി പുഴക്കൂൽ ഉദ്ഘാടനം ചെയ്തു. ഈ മേഖല കുത്തക സ്ഥാപനങ്ങൾ കൈയടക്കുന്നതോടെ രോഗനിർണ്ണയ പരിശോധനകളുടെ നിരക്കിൽ വൻ വർധനയുണ്ടാകുമെന്നും ഇത് സാധാരണക്കാരുടെ ചികിത്സാച്ചെലവ് വർധിപ്പിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. അപ്രായോഗികമായ നിയമനിർദ്ദേശങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വിജയൻ പി.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി സൈനുൽ ആബിദീൻ സംഘടനാ പ്രവർത്തനങ്ങളും പുതിയ നിയമത്തിലെ നിർദ്ദേശങ്ങളും വിശദീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അനീഷ് ആന്റണി, ട്രഷറർ ഷീന മാത്യു, ലിയോ ടോം, വിൻസി ബിജു എന്നിവർ സംസാരിച്ചു.





Leave a Reply