കൃപാലയ സ്പെഷ്യൽ സ്കൂളിൽ സ്നേഹ സംഗമം നടത്തി
പുൽപ്പള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂളിലെ കുട്ടികളോടൊപ്പം പ്രദേശത്തെ വിശിഷ്ട വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സ്നേഹ സംഗമം സംഘടിപ്പിച്ചു.
മികച്ച മത്സ്യകർഷകയായി തിരഞ്ഞെടുക്കപ്പെട്ട സിന്ധു ജോബിഷിനെയും,നൃത്ത രംഗത്തെ പ്രവർത്തനങ്ങളോട നുബന്ധിച്ച് നിരവധി അവാർഡുകൾ കരസ്ഥമാക്കിയ കലാമണ്ഡലം റെസ്സി ഷാജി ദാസിനെയും, പഞ്ചഗുസ്തിയിൽ ദേശീയ- സംസ്ഥാന മെഡലുകൾ കരസ്ഥമാക്കിയ ടി.പി. തോമസിനെയും,ബെന്നി മാത്യുവിനെയും പൊന്നാടയണിയിച്ച് ആദരിച്ചു.
സ്പെഷ്യൽ സ്കൂൾ വിഭാഗത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയ കുഞ്ഞുങ്ങളെയും യോഗത്തിൽ ഷാൾ അണിയിച്ച് അനുമോദിച്ചു.
നിസ്വാർത്ഥമായി ത്യാഗ സന്നദ്ധതയോടെ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ സംരക്ഷിച്ച് നല്ല വിദ്യാഭ്യാസം നൽകി മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി തീവ്ര പരിശ്രമം നടത്തുന്ന കൃപാലയ സ്പെഷ്യൽ സ്കൂളിൻ്റെ സേവനങ്ങ ളെ മാനിച്ചുകൊണ്ട് സ്‌കൂൾ പ്രിൻസിപ്പലിനെയും ആദരിച്ചു.
വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷ സ്ഥാനം വഹിച്ചു.
സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.
അജിമോൻ കെ.എസ്, ഷാജിമോൻ.പി.എ,സിസ്റ്റർ ആൻസിന,യൂത്ത് വിംഗ് പ്രസിഡണ്ട് ഷിബിൻ.വി.കെ, വനിതാ വിംഗ് പ്രസിഡണ്ട് ഷാരി ജോണി സംസാരിച്ചു.
ടൗണിലെ പ്രധാനപ്പെട്ട വ്യാപാരികളും ചടങ്ങിൽ പങ്കെടുത്ത് വിദ്യാർത്ഥികൾക്ക് ആശംസകൾ പറഞ്ഞു.
പൈലി.പി.എം,വേണു ഗോപാൽ,സജി വർഗീസ്, പ്രസന്നകുമാർ,റഫീഖ്. കെ.വി,ബാബു എം. വി,ബെന്നി അഗസ്റ്റിൻ, ശിവദാസ്,സോയി അഗസ്റ്റിൻ,കെ.എൽ.ജോണി,ഇ.വി.തങ്കച്ചൻ,വാസുദേവൻ പ്രോഗ്രാമിന് നേതൃത്വം നൽകി.





Leave a Reply