June 12, 2026

കൽപ്പറ്റ ജെ.സി.ഐ. ഭാരവാഹികൾ സ്ഥാനമേറ്റു

0
IMG_20260214_121956
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : ജെ സി ഐ കൽപ്പറ്റയുടെ 12 മത് ഇൻസ്റ്റല്ലേഷൻ പ്രോഗ്രാം പഴയ വൈത്തിരി എക്കോ പാർക്കിൽ വെച്ച് സംഘടിപ്പിച്ചു.

ജെ സി ഐ കൽപ്പറ്റയുടെ ഈ വർഷത്തെ പ്രസിഡന്റായി രാജേഷ് ഐ വി യെയും സെക്രട്ടറി ആയി ജിഷാദ് പിയെയും ട്രഷറർ ആയി മുഹസിൻ റാഷിദിനെയും തിരഞ്ഞെടുത്തു.

കൽപ്പറ്റ എസ് പി ഓഫീസിലെ സബ് ഇൻസ്‌പെക്ടറും അഡിഷണൽ ഡിസ്ട്രിക്റ്റ് സോഷ്യൽ പോലീസിങ് നോഡൽ ഓഫീസറുമായ ശശിന്ദ്രൻ കെ എം മുഖ്യ അതിഥിയായ ചടങ്ങിൽ ജെ സി ഐ കൽപ്പറ്റ പ്രസിഡന്റ്‌ അമൃത മാങ്ങാടത്ത് അധ്യക്ഷത വഹിച്ചു. ജെസിഐ സോൺ വൈസ് പ്രസിഡന്റ്‌ മോവിൻ മോഹൻ, മുൻ ജെസി ഐ സോൺ ഓഫീസർ ശ്രീജിത്ത്‌ ടി എൻ, പ്രോഗ്രാം ഡയറക്ടർ പി. ഈ ഷംസുദ്ധീൻ, ശിഖ ആനന്ദ്,അനീറ്റ, മനൂപ് വി എം, ജയറാം എൻ കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കളി സ്ഥലത്തിനായി സ്വന്തം സ്ഥലം വിട്ടു നൽകിയ ഉസ്മാൻ മദാരിയെ ജെ സി ഐ കൽപ്പറ്റ ചടങ്ങിൽ ആദരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *