June 12, 2026

സ്കൂൾ ബസ് ഡ്രൈവർമാരുടെ അടിസ്ഥാന ശമ്പളം 15,000 രൂപയാക്കണം: ഡ്രൈവേഴ്സ് അസോസിയേഷൻ

0
IMG_20260215_101752
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപറ്റ: ജില്ലയിലെ സ്കൂൾ ബസ് ഡ്രൈവർമാരുടെ അടിസ്ഥാന ശമ്പളം 15,000 രൂപയായി വർധിപ്പിക്കണമെന്ന് സ്കൂൾ ബസ് ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. കൽപറ്റയിൽ വെച്ച് നടന്ന കൺവൻഷൻ അസോസിയേഷൻ പ്രസിഡന്റ് ബേബി കൈനികുടിയിൽ ഉദ്ഘാടനം ചെയ്തു. നിലവിലെ സാഹചര്യത്തിൽ ഡ്രൈവർമാർ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് വേതന വ്യവസ്ഥയിൽ അടിയന്തര മാറ്റം വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ ജമാൽ തെക്കെപൊയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എം. ഷാഫി റിപ്പോർട്ട് അവതരിപ്പിച്ചു. എൻ. യൂസഫ്, കെ.കെ. മുനീർ, ടി.ടി. ജോയി, കെ.ജി. മൂസ, ശിവദാസ് എന്നിവർ പരിപാടിയിൽ സംസാരിച്ചു. സ്കൂൾ ബസ് ജീവനക്കാരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കണമെന്നും യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *