ശിവരാത്രി നാമജപ യാത്ര നടത്തി
ബത്തേരി: മഹാശിവരാത്രി പ്രമാണിച്ച് സുൽത്താൻ ബത്തേരി നഗരത്തിൽ ഭക്തിനിർഭരമായ പഞ്ചാക്ഷരി നാമജപ യാത്ര സംഘടിപ്പിച്ചു. ഇന്ന് രാവിലെ 6 മണിക്ക് ഗണപതിവട്ടം ശ്രീ തലച്ചില്ലൻ ക്ഷേത്രത്തിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ശ്രീ മഹാഗണപതി ക്ഷേത്രം, ശ്രീ മാരിയമ്മൻ ക്ഷേത്രം എന്നിവിടങ്ങളിൽ പ്രദക്ഷിണം നടത്തിയ ശേഷം ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിലും പ്രദക്ഷിണം നടത്തി നാമജപത്തോടെ യാത്ര സമാപിച്ചു. ചടങ്ങിൽ സ്വാമി ഹംസാനന്ദപുരി ശിവരാത്രി സന്ദേശം നൽകി. ബാബു കട്ടയാട്, അനിൽ എസ്. നായർ, സി.കെ. സുരേഷ്, കെ.ജി. സുരേഷ്, സുനിൽ കൃഷ്ണ, പുഷ്പലത ബാബു തുടങ്ങിയവർ നാമജപ യാത്രയ്ക്ക് നേതൃത്വം നൽകി.





Leave a Reply