April 15, 2026

ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയിൽ

0
IMG_20260215_210159
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി : ബീനാച്ചി പാലത്തി വീട്ടിൽ ജുനൈസ് (36) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മണിച്ചിറയിൽ വാടകക്ക് (സംസൃതൻ അപാർട്മെന്റ് ) താമസിക്കുകയായിരുന്ന ഇയാളുടെ ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ 347 ഗ്രാം കഞ്ചാവും 177.16 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുക്കുകയായിരുന്നു. ഇയാൾ മോഷണം, ലഹരിക്കേസുകളുമുൾപ്പെടെ നിരവധികേസുകളിലുൾപ്പെട്ടയാളാണ്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ.എം സന്തോഷ്‌ മോന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *