October 15, 2026

കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായവരുടെ എണ്ണം നാലായി

0
IMG-20261014-WA0298
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കോട്ടൂരില്‍ 124.39 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തോമാട്ടുചാല്‍ നരിക്കുണ്ട് കല്ലിയത്ത് വീട്ടില്‍ കെ.എസ്. സൂര്യനാരായണനെയാണ് (25) അമ്പലവയല്‍ പോലീസ് സുല്‍ത്താൻ ബത്തേരിയില്‍ നിന്ന് പിടികൂടിയത്. കേസിൽ മയക്കുമരുന്ന് വാങ്ങാന്‍ സാമ്പത്തിക സഹായം നല്‍കിയത് ഇയാളാണെന്ന് പോലീസ് വ്യക്തമാക്കി.

 

കഴിഞ്ഞ ജൂലൈ 26-നാണ് ജില്ലാ അതിര്‍ത്തിയായ കോട്ടൂരില്‍ വെച്ച് കല്‍പ്പറ്റ മുണ്ടേരി താന്നിക്കല്‍ വീട്ടില്‍ വേണുഗോപാല്‍ (35) 124.39 ഗ്രാം എം.ഡി.എം.എയുമായി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും അമ്പലവയല്‍ പോലീസിന്റെയും പിടിയിലാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് മയക്കുമരുന്ന് കൈമാറിയ സുല്‍ത്താൻ ബത്തേരി പള്ളിക്കണ്ടി കല്ലുവയല്‍ ജാസിം അലിയെ സെപ്റ്റംബർ ഒൻപതിന് പോലീസ് അറസ്റ്റ് ചെയ്തു.

തുടര്‍ന്നുളള അന്വേഷണത്തിലാണ് ലഹരി വാങ്ങാന്‍ പണം നല്‍കിയ മേപ്പാടി റിപ്പണ്‍ പുല്ലാട്ടില്‍ വീട്ടില്‍ എം. ജെയ്സലിനെ (26) തിങ്കളാഴ്ച ഇയാളുടെ വീട്ടില്‍ നിന്ന് പിടികൂടിയത്. റിമാന്‍ഡിലായ ജെയ്സലിന് പിന്നാലെയാണ് ഇപ്പോള്‍ സൂര്യനാരായണനും പിടിയിലാകുന്നത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരിക്കടത്ത് തടയുന്നതിനായി ജില്ലാ അതിര്‍ത്തികളില്‍ ശക്തമായ പരിശോധന തുടരുന്നുണ്ടെന്നും ലഹരിക്കേസിലുള്‍പ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *