June 12, 2026

ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ മഹാലക്ഷ്മി ചികിത്സാസഹായം തേടുന്നു

0
IMG_20260216_111911
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: വയോധികന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മരകാവ് പ്രിയദർശിനി ഉന്നതിയിലെ മഹാലക്ഷ്മി ഉദാരമതികളുടെ സഹായം തേടുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മഹാലക്ഷ്മിയുടെ തലയിലും മുഖത്തും കൈകളിലും മാരകമായി പൊള്ളലേറ്റിട്ടുണ്ട്. നിലവിൽ കുട്ടിയുടെ ആരോഗ്യസ്ഥിതി അതീവ പരിതാപകരമാണ്.

 

പഠനത്തിൽ ഏറെ മിടുക്കിയായ മഹാലക്ഷ്മിയെ വിദഗ്ധ ചികിത്സയിലൂടെ പൂർണ്ണ ആരോഗ്യവതിയാക്കി സ്കൂളിലേക്ക് തിരികെ എത്തിക്കേണ്ടതുണ്ട്. എന്നാൽ കൂലിപ്പണിക്കാരായ മാതാപിതാക്കളടങ്ങുന്ന നിർധന കുടുംബത്തിന് മകളുടെ വൻതോതിലുള്ള ചികിത്സാ ചെലവുകൾ താങ്ങാവുന്നതിലും അധികമാണ്. ജനങ്ങളുടെ കനിവും സഹകരണവും ഉണ്ടെങ്കിൽ മാത്രമേ ഈ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ.

 

മഹാലക്ഷ്മിയുടെ തുടർചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിനായി പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷയായി ഒരു ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സഹായിക്കാൻ താല്പര്യമുള്ളവർ ഇതിനോടൊപ്പം നൽകിയിരിക്കുന്ന ക്യു.ആർ കോഡ് (Scanner) ഉപയോഗപ്പെടുത്തി മഹാലക്ഷ്മിക്ക് കൈത്താങ്ങാവണമെന്ന് ചികിത്സാ സമിതി അഭ്യർത്ഥിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *