കുട്ടികളെ മർദിച്ച് പണം കവർന്ന സംഭവം: പ്രതി പിടിയിൽ
മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുകയും ലഹരിമരുന്ന് നൽകി പണം കവരുകയും ചെയ്ത കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി പാലാക്കുളി പോത്തനാട്ടിൽ എ.വി. അജിത്ത് (ഡിങ്കൻ) ആണ് തമിഴ്‌നാട്ടിലെ തിരുപ്പൂർ ബോയ പാളയത്ത് വെച്ച് പിടിയിലായത്. മാനന്തവാടി എസ്.ഐ എം.സി. പവനന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നേരത്തെ ഈ കേസിൽ പ്രതികളായ കൊണിയൻമുക്ക് സ്വദേശി അജിത്ത് കുമാർ, കണിയാരം സ്വദേശി വിഷ്ണു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇവർക്കൊപ്പം ചേർന്ന് കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച കേസിലെ പ്രധാനികളിൽ ഒരാളാണ് ഇപ്പോൾ പിടിയിലായ അജിത്ത്.





Leave a Reply