April 16, 2026

ഓരോ കുഞ്ഞിനും മുലപ്പാല്‍ ഉറപ്പാക്കാന്‍ സാമൂഹ്യ ബോധവത്കരണം അനിവാര്യം ; മന്ത്രി ഒ.ആര്‍ കേളു

0
IMG_20260217_114031
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ആരോഗ്യമുള്ള ഭാവിതലമുറയെ വാര്‍ത്തെടുക്കാന്‍ ഓരോ കുഞ്ഞിനും മുലപ്പാല്‍ ഉറപ്പാക്കാന്‍ സാമൂഹ്യ ബോധവത്കരണം അനിവാര്യമെന്ന് പ ട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളത്തിന്റെയും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല മുലയൂട്ടല്‍ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയെ സമ്പൂര്‍ണ്ണ മുലയൂട്ടല്‍ ജില്ലയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബോധവത്കരണ പദ്ധതിക്ക് തുടക്കമിട്ടത്. മുലയൂട്ടല്‍ ബോധവത്കരണ പദ്ധതിയുടെ ബുക്ക്‌ലെറ്റ്, കുഷ്ഠരോഗ ബോധവത്കരണ റീലുകള്‍ മന്ത്രി പ്രകാശനം ചെയ്തു.

 

കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആന്‍സി മേരി ജേക്കബ് അധ്യക്ഷയായി. പീഡിയാട്രിക്‌സ് സംസ്ഥാന പ്രസിഡന്റ് ഡോ നന്ദകുമാര്‍, ജില്ലാ പ്രസിഡന്റ് ഡോ പി. ചന്ദ്രശേഖരന്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ജെറിന്‍ എസ് ജെറോഡ്, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ രഞ്ജിത്, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ആര്യ വിജയകുമാര്‍, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഐ.സി.ഡി. എസ് പ്രോഗ്രാം ഓഫീസര്‍ എം.ജി ഗീത, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.എം ഫസല്‍, ശിശുരോഗ വിദഗ്ധന്‍ ഡോ. മധുസൂദനന്‍, ഒ.ബി.ജി സൊസൈറ്റി പ്രതിനിധി ഡോ ആലീസ് ജോസ്, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്സ് മെജോ ജോസഫ്, ഡോ ജോണ്‍സിയ, ഡോ കെ.ജി ജിന്‍സി, ഡോ മനോജ് നാരായണന്‍, ഡോ വിജയന്‍, ഡോ വിവേക്, ഡോ യശ്വന്ത് എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *