കേണിച്ചിറയിൽ കടുവ ഭീതി: പശുവിനെ കൊന്നു ഭക്ഷിച്ചു
കേണിച്ചിറ: കേളമംഗലം നായ്ക്ക ഉന്നതിയിൽ ജനവാസമേഖലയിലിറങ്ങിയ കടുവ പശുവിനെ കൊന്നു ഭക്ഷിച്ചു. ഉന്നതി സ്വദേശിനി മാളുവിന്റെ മൂന്നര വയസ്സുള്ള പശുവിനെയാണ് കഴിഞ്ഞ രാത്രി തൊഴുത്തിൽ നിന്നും കടുവ പിടികൂടിയത്. ഇന്ന് രാവിലെ പശുവിനെ കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനപ്രദേശത്ത് പശുവിന്റെ ജഡം കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടമയ്ക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, പശുവിന്റെ ജഡം കണ്ടെത്തിയ ഭാഗത്ത് കടുവയുടെ സാന്നിധ്യം ഇപ്പോഴുമുള്ളതിനാൽ വനപ്രദേശത്തേക്ക് ആരും പ്രവേശിക്കരുതെന്ന് വനംവകുപ്പ് കർശന ജാഗ്രതാ നിർദ്ദേശം നൽകി.





Leave a Reply