April 16, 2026

സഹകരണ ജീവനക്കാരുടെ ആവശ്യങ്ങൾ ഉന്നയിച്ച് സി.ഇ.ഒ വയനാട് ജില്ലാ കമ്മിറ്റി മാർച്ചും ധർണയും നടത്തി

0
IMG_20260217_145429
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കേരളത്തിലെ സഹകരണ മേഖലയിലെ ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സി.ഇ.ഒ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സഹകരണ ജീവനക്കാരുടെ ശമ്പളപരിഷ്കരണ നടപടികൾ ഊർജിതമാക്കുക, അന്യായമായ ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങൾ ലഘൂകരിക്കുക, സഹകരണ മേഖലയിൽ മെഡിസെപ്പ് പദ്ധതി ഉടൻ നടപ്പിലാക്കുക, പെൻഷൻ ഇൻസെന്റീവ് വിതരണത്തിലെ കാലതാമസം ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

 

സി.ഇ.ഒ സംസ്ഥാന വൈസ് പ്രസിഡന്റ് റഫീഖ് കെ.കെ.സി ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷംസുദ്ധീൻ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. നിസാർ മുട്ടിൽ മുഖ്യപ്രഭാഷണം നടത്തി. അബ്ദുള്ള വി, പി. ഷംസുദ്ധീൻ മടക്കിമല എന്നിവർ പ്രസംഗിച്ചു. ആമിന വെള്ളമുണ്ട, കെ. റഫീഖ്, ജാഫർ വെങ്ങപ്പള്ളി, അജ്നാസ് വി, സിദ്ധീഖ് കെ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം ജില്ലാ ജോയിന്റ് രജിസ്ട്രാർ മുഖേന സഹകരണ വകുപ്പ് മന്ത്രിക്ക് കൈമാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *