October 1, 2026

ലോക ഹൃദയ ദിനാചരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

0
IMG_20261001_141209
By ന്യൂസ് വയനാട് ബ്യൂറോ

മുത്തങ്ങ: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെയും കോഴിക്കോട് കെ. എം. സി. ടി ഫാർമസി കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ രക്ത പരിശോധനാ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പ്രൊഫസർ ഡോ. അരുൾ ലാൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ അങ്കണവാടി ടീച്ചർ ബീന, ഊരുമിത്രം സനിത എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രൈബൽ പ്രൊമോട്ടർ സിന്ധു നന്ദി രേഖപ്പെടുത്തി. തുടർന്ന് എൻ. എസ്. എസ് വോളണ്ടിയർമാർക്കായി ‘കാട്ടുനായ്ക്കരുടെ ആരോഗ്യ ജീവിതം’ എന്ന വിഷയത്തിൽ ഡോ. അരുൺ ബേബി ബോധവൽക്കരണ ക്ലാസ്സ്‌ നയിച്ചു. അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. ദിലീപ്, ആതിര, ജിഷമോൾ, ട്രൈബൽ യൂണിറ്റ് അംഗം അരുൺ ജോസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം ആരോഗ്യ കിറ്റുകളും വിതരണം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *