November 3, 2026

മീനങ്ങാടി കത്തീഡ്രലിൽ മലബാര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചു

0
IMG_20260217_201034
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

 

മീനങ്ങാടി : മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ആഭിമുഖ്യത്തില്‍ വലിയ നോമ്പിന്റെ ആദ്യ ദിനങ്ങളില്‍ നടത്തിവരാറുള്ള, 76-ാമത് മലബാര്‍ ബൈബിള്‍ കൺവെൻഷൻ്റെ ഉൽഘാടനം മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനി നിര്‍വഹിച്ചു ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായുംകോട്ടയം തൂത്തൂട്ടി മോര്‍ ഗ്രീഗോറിയന്‍ ധ്യാനകേന്ദ്രത്തിന്റെ ചുമതലയുമുള്ള അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്ത വചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി ദിവസവും വൈകിട്ട് 6:00 മുതല്‍ 8:30 വരെയാണ് കണ്‍വെന്‍ഷന്‍. യോഗംകഴിഞ്ഞ് വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കും ഫാ. ബിജുമോന്‍ കര്‍ലോട്ടുകുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. റെജി പോള്‍ ചവര്‍പ്പനാല്‍, ഫാ. സോജന്‍ വാണാക്കുടിയില്‍, ഫാ. എല്‍ദോ ജോണി, ട്രസ്റ്റി തോമസ് തുരുത്തുമ്മേല്‍, ജോ. ട്രസ്റ്റി ജിതിന്‍ ജോണി കാരുകുഴി, സെക്രട്ടറി സാബു വരിക്കളായില്‍ എന്നിവർ പ്രസംഗിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *