മെഡിക്കൽ കോളേജിൽ പുതിയ എക്സ്റേ മെഷീൻ പ്രവർത്തനം ആരംഭിച്ചു
മാനന്തവാടി : എം.എൽ . എ ഫണ്ട് ഉപയോഗിച്ച് വയനാട് മെഡിക്കല്‍ കോളേജില്‍ വാങ്ങിയ പുതിയ എക്‌സ് റേ സംവിധാനം ഒ.പി. വിഭാഗത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തകരാറിലായ എക്‌സ് റേ മെഷീന്‍ ഉടന്‍ തന്നെ പ്രവര്‍ത്തനക്ഷമമാകുന്നതോടെ മള്‍ട്ടിപര്‍പ്പസ് ബ്ലോക്കിലെ മെഡിക്കല്‍ വാര്‍ഡില്‍ ഇത് സ്ഥാപിക്കും. രണ്ട് യൂണിറ്റ് എക്‌സ്‌റേ സംവിധാനം രോഗികള്‍ക്ക് ലഭ്യമാകും.നവകേരള സദസ്സിന്റെ ഭാഗമായി ലഭിച്ച തുക ഉപയോഗിച്ചുള്ള ഫുള്ളി ഓട്ടോമാറ്റിക് എക്‌സ് റേ സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.





Leave a Reply