May 2, 2026

വീടില്ലാത്തവർക്ക് ഭൂമി വിട്ടു നൽകി മാതൃകയായി ദമ്പതികൾ 

0
IMG-20260219-WA0058
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

പുൽപ്പള്ളി: അമരക്കുനി, ദേവർഗദ്ധ, കയ്യാലയിൽ മുള്ളൻകൊല്ലി പഞ്ചായത്ത് അക്കൗണ്ടന്റ് അനീഷ് രാജും , ഭാര്യയായ അധ്യാപിക ഹരിതയുമാണ് വീടില്ലാത്ത ഒരു കുടുംബത്തിന് സ്വന്തം ഭൂമിയിൽ നിന്ന് നാല് സെന്റ് സൗജന്യമായി നൽകി മാതൃകയായത്.

മുള്ളൻകൊല്ലി പഞ്ചായത്തിലെ ലൈഫ് മിഷൻ ഗുണഭോക്താവിനാണ് ഇവർ മണ്ഡപംമൂലയിൽ വീട് വയ്ക്കാൻ സ്ഥലം നൽകിയത്.

സമൂഹത്തിൽ മാതൃകാപരമായ പ്രവർത്തനത്തിന് മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അനീഷിനെയും, ഹരിതയെയും

ഐസി ബാലകൃഷ്ണൻ എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു.

വിവിധ ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *