May 2, 2026

സാബു കെ.മാത്യൂ അനുസ്മരണ വോളി ബോൾ  ടൂർണമെന്റ് ഫെബ്രുവരി 21ന് 

0
IMG_20260219_193551
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: മുൻ പഞ്ചായത്ത് അംഗവും പൊതുപ്രവർത്തകനും കലാ സാംസ്കാരിക വേദികളിൽ നിറ സാന്നിധ്യവുമായിരുന്ന സാബു കെ.മാത്യു വിന്റെ അനുസ്മരണാർത്ഥം വേലിയമ്പം പ്രിയദർശ്ശിനി സംഘടിപ്പിക്കുന്ന അഖില വയനാട് വോളിബോൾടൂർണ്ണമെന്റ് ഫെബ്രുവരി 21ന് വൈകുന്നേരം ആരംഭിക്കും.

ദേവി വിലാസം വോക്കഷണൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കി ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വൈകുന്നേരം 6 മണിക്ക് മത്സരങ്ങൾ ആരംഭിക്കും.

അനുസ്മരണ യോഗം പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു പ്രകാശൻ ഉദ്ഘാടനം ചെയ്യും.ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും പങ്കെടുക്കും.

പ്രിയദർശി സംഘത്തിന്റെ ആദ്യ പ്രസിഡന്റായിരുന്ന സാബു കെ മാത്യു വിന്റെ നേതൃത്വത്തിൽ കാരുണ്യ പ്രവർത്തനം നടത്തി വരുന്ന സംഘം സാബുവിന്റെ അകാല മരണത്തിന് ശേഷം മൂന്ന് വർഷമായി ഇത്തരം പൊതുവായ പരിപാടികൾ സംഘടിപ്പിച്ച് വരുന്നു.

വലിയ സൗഹൃദ വലയമുണ്ടായിരുന്ന സാബുവിന്റെ സുഹൃത്തുക്കളും, നാട്ടുകാരും ചേർന്നാണ് വോളി ബോൾ മേള സംഘടിപ്പിക്കുന്നത്.

ഉത്തര കേരളത്തിലെ പ്രശസ്ത കളിക്കാർ അണിനിരക്കുന്ന മത്സരത്തിൽ സാബു കെ മാത്യുവിന്റെ പ്രിയ കൂടുംബാംഗങ്ങൾ നൽകുന്ന 15000 രൂപ ഒന്നാം സ്ഥാനം നേടുന്ന ടീമിനും, ചാർക്കോസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റി ട്യൂഷൻ നൽകുന്ന 10000 രൂപ രണ്ടാം സ്ഥാനക്കാർക്കും നൽകും.

മത്സരം വൻ വിജയമാക്കാൻ എത്തിചേരണമെന്നും ചെയർമാൻ വി.എം പൗലോസ്, ജനറൽ കൺവീനർ കെ റ്റി ഷാജി, സംഘംപ്രസിഡന്റ് അറുമുഖൻ, സെക്രട്ടറി കെ.എ ബേബി, ജോ: കൺവീനർ എം എസ് വിൻസൻ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *