July 17, 2026

സര്‍ക്കാറിന്റെ കരുതലിന് ഇരട്ടിമധുരം: തംലിക്ക്

0
IMG_20260220_220531
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: ടൗണ്‍ഷിപ്പില്‍ വീടും മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ സംരംഭങ്ങള്‍ നഷ്ടമായവര്‍ക്ക് ധനസഹായം വേഗത്തില്‍ നല്‍കുമെന്ന സര്‍ക്കാറിന്റെ പ്രഖ്യാപനം ഇരട്ടി മധുരമാണെന്നും ചൂരല്‍മല സ്വദേശി തംലിക്ക്. ദുരന്തമുണ്ടായ നാള്‍മുതല്‍ സര്‍ക്കാര്‍ ഒപ്പമുണ്ടായിരുന്നു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന അടിയുറച്ച വിശ്വാസം വര്‍ദ്ധിപ്പിക്കുന്ന പ്രഖ്യാപനമാണിത്. സംരംഭങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് വേഗത്തില്‍ ധനസഹായം നല്‍കുമെന്ന് അറിയിച്ചത് ഏറെ ആശ്വാസകരമാണ്. ചൂരല്‍മല ടൗണില്‍ 1996 മുതല്‍ കേബിള്‍ ടി.വി ഓപ്പറേറ്ററായി സംരംഭം നടത്തിയിരുന്ന വ്യക്തിയാണ് ഞാന്‍. 1200 ലധികം കണക്ഷനുകളാണ് മേഖലയിലുള്ളത്. 18 വയസ്സില്‍ തുടങ്ങിയ സംരംഭം മികച്ച രീതിയില്‍ നടക്കുമ്പോഴാണ് അപ്രതീക്ഷിത ദുരന്തത്തില്‍ എല്ലാം നഷ്ടമായത്. ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച എല്ലാ സഹായങ്ങളും കൃത്യമായി ലഭിച്ചിട്ടുണ്ട്. ദുരന്തത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ടവരെ ഉള്‍പ്പെടുത്തിയ ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെട്ട 178 പേരില്‍ ഒരാളാണ് ഞാന്‍, എനിക്ക് നറുക്കെടുപ്പിലൂടെ വീട് ലഭിച്ചു. ടൗണ്‍ഷിപ്പിലെ ഒന്നാം സോണിലെ ഡി ക്ലസ്റ്ററിലുള്‍പ്പെട്ട 46 നമ്പര്‍ വീടാണ് ലഭിച്ചത്. വീടിനോട് ചേര്‍ന്ന് ഏഴ് സെന്റ് ഭൂമിക്ക് പട്ടയം അനുവദിച്ച ഉത്തരവ് കൈയ്യില്‍ കിട്ടിയിട്ടുണ്ട്. വീട്ടിലെ വൈദ്യുതി- കുടിവെള്ള കണക്ഷനുകള്‍ക്കുള്ള തുക മൂന്ന് മാസം കൂടെ സര്‍ക്കാര്‍ തന്നെ നല്‍കുമെന്നത് സര്‍ക്കാറിന്റഎ കരുതലാണ്. 1000 സ്‌ക്വയര്‍ ഫീറ്റില്‍ എല്ലാ സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച വീട് ലഭിച്ചതില്‍ ഏറെ സന്തുഷ്ടനാണെന്നും തംലിക്ക് കൂട്ടിച്ചേര്‍ത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *