October 20, 2026

പോലീസ് സ്മൃതി ദിനാചരണം; രക്തദാന ക്യാമ്പുകളുമായി വയനാട് പോലീസ്

0
WhatsApp Image 2026-10-20 at 7.46.39 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഈ വർഷത്തെ പോലീസ് സ്മൃതി ദിനം, പോലീസ് പതാക ദിനം എന്നിവയോടനുബന്ധിച്ച് ജില്ലയിൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 21ന് രാവിലെ പോലീസ് അനുസ്മരണദിന പരേഡ് വയനാട് ഡി.എച്ച്.ക്യൂ ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ നടക്കും. ജില്ലാ പോലീസ് മേധാവി, അഡീഷണൽ എസ്.പി, സ്പെഷ്യൽ യൂണിറ്റ് മേധാവികൾ, സബ് ഡിവിഷൻ മേധാവികൾ, മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

തുടർന്ന്, കൽപ്പറ്റ, മാനന്തവാടി, ബത്തേരി സബ് ഡിവിഷനുകളിൽ ‘സംരക്ഷ-2026’ എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. കൽപ്പറ്റയിൽ ലിയോ ഹോസ്പിറ്റലുമായി സഹകരിച്ച് ലിയോ കോൺഫറൻസ് ഹാളിൽ രാവിലെ 10.30 മുതൽ രക്തദാന ക്യാമ്പ് നടക്കും. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് ഉദ്ഘാനം ചെയ്യും. കൽപ്പറ്റ ഡിവൈ.എസ്.പി ടി.എ. അഗസ്റ്റിൻ അദ്ധ്യക്ഷനാകും. ഡോ. ടി.പി.എൻ സുരേന്ദ്രൻ രക്തദാന അവബോധ ക്ലാസെടുക്കും.

മാനന്തവാടി സബ് ഡിവിഷനിൽ മാനന്തവാടി മെഡിക്കൽ കോളജിൽ രാവിലെ 10 മുതൽ നടക്കുന്ന ക്യാമ്പ് എസ്.എം.എസ് ഡിവൈ.എസ്.പി ഷജു ജോസഫ് ഉദ്ഘാടനം ചെയ്യും. ബത്തേരി സബ് ഡിവിഷനിൽ ഒക്‌ടോബർ 22ന് ബത്തേരി ഗവ. ഹോസ്പിറ്റലിൽ രാവിലെ 10 മുതൽ നടക്കുന്ന ക്യാമ്പ് ബത്തേരി ഡിവൈ.എസ്.പി എം.എം. അബ്ദുൾ കരീം ഉദ്ഘാടനം ചെയ്യും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *