May 2, 2026

പനങ്കണ്ടി മംഗലത്ത് ക്ഷേത്രത്തില്‍ തിറ മഹോത്സവം 26ന് തുടങ്ങും

0
IMG_20260224_134323
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: പനങ്കണ്ടി മംഗലത്ത് ശ്രീ പരദേവത ഭഗവതി ക്ഷേത്രത്തില്‍ തിറ മഹോത്സവം 26 മുതല്‍ മാര്‍ച്ച് ഒന്ന് വരെ ആഘോഷിക്കും. ക്ഷേത്രം ട്രസ്റ്റ് ബോര്‍ഡ് സെക്രട്ടറി എ.കെ. രാമചന്ദ്രന്‍, അംഗങ്ങളായ എം.പി. വിനോദ്, കെ.വി. നിഷീദ്, ആഘോഷക്കമ്മിറ്റി ട്രഷറര്‍ ഡി.ആര്‍. ദിനേശ്കുമാര്‍, മാതൃസമിതി സെക്രട്ടറി സതി രാഘവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. 26ന് രാവിലെ 11നാണ് കൊടിയേറ്റ്. തുടര്‍ന്ന് കലവറ നിറയ്ക്കല്‍.27ന് വൈകുന്നേരം 6.30ന് ദീപാരാധന. രാത്രി ഏഴ് മുതല്‍ കലാപരിപാടികള്‍. 28ന് രാത്രി 7.30ന് മാനിക്കുനി ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ നിന്നു താലം വരവ്. രാത്രി ഒമ്പതിന് കലാപരിപാടികള്‍. 11ന് ജലദുര്‍ഗ എഴുന്നള്ളത്ത്, ആകാശ വിസ്മയം. ഒന്നിന് പുലര്‍ച്ചെ ഒന്ന് മുതല്‍ തിറകള്‍. വൈകുന്നേരം അഞ്ചിന് സമാപനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *