November 7, 2026

സഞ്ചാരികള്‍ക്ക് പാര്‍ക്കിങ് സൗകര്യം സജ്ജമായി

0
IMG_20260226_105209
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: എന്‍ ഊര് പൈതൃക ഗ്രാമത്തിലെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പുതിയ പാര്‍ക്കിങ് സൗകര്യം സജ്ജമായി. ലക്കിടി ദേശീയ പാതയ്ക്ക് സമീപമുള്ള താസ്സ ഹോട്ടലിനോട് ചേര്‍ന്നാണ് പാര്‍ക്കിങ് സൗകര്യം സജ്ജീകരിച്ചത്. സന്ദര്‍ശകര്‍ക്കായി ടിക്കറ്റ് കൗണ്ടറും ശുചിമുറി സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. തളിപ്പുഴ മുതല്‍ പാര്‍ക്കിങ് ഏരിയ വരെയുള്ള ദേശീയ പാതയോരത്ത് പാര്‍ക്കിങ് കേന്ദ്രത്തിലേക്ക് സൈനേജ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത പാര്‍ക്കിങ് ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതിന് ചങ്ങല വേലി സജ്ജീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *