വള്ളിയൂർക്കാവ് ആറാട്ട് ഉത്സവം: വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു
മാനന്തവാടി: വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മാർച്ച് 21-ന് രാവിലെ 10 മണി മുതൽ പെയിന്റിംഗ് മത്സരം നടക്കും. എൽ.പി (ക്രയോൺസ്/വാട്ടർ കളർ), യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി (വാട്ടർ കളർ) വിഭാഗങ്ങളിലായാണ് മത്സരം. അന്നേ ദിവസം ഉച്ചയ്ക്ക് 2 മണി മുതൽ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കും 50 വയസ്സിന് മുകളിലുള്ള മുതിർന്നവർക്കുമായി ഹിന്ദു ഭക്തിഗാന മത്സരം നടക്കും. 22-ന് രാവിലെ 10 മണി മുതൽ ഭഗവത് ഗീത പാരായണം (അദ്ധ്യായം 18, ശ്ലോകങ്ങൾ 1 മുതൽ 20 വരെ), അക്ഷരശ്ലോകം, പുരാണ പ്രശ്നോത്തരി എന്നീ മത്സരങ്ങൾ നടക്കും. എൽ.കെ.ജി, യു.കെ.ജി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾക്കും 50 വയസ്സിന് മുകളിലുള്ള മുതിർന്നവർക്കും ഈ മത്സരങ്ങളിൽ പങ്കെടുക്കാം. മത്സരങ്ങൾ ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9961331664, 9961256627 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.





Leave a Reply