May 2, 2026

പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ റാഗിങ്ങ്; സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

0
IMG_20260227_114731
By ന്യൂസ് വയനാട് ബ്യൂറോ

 

 

വൈത്തിരി: വയനാട് വൈത്തിരിയിൽ പ്ലസ് വൺ വിദ്യാർത്ഥി സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ മർദ്ദനത്തിന് ഇരയായി. എട്ട് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് തന്നെ മർദ്ദിച്ചുവെന്ന് കാണിച്ച് കൽപ്പറ്റ സ്വദേശിയായ വിദ്യാർത്ഥിയാണ് പരാതി നൽകിയത്. മർദ്ദനമേറ്റ വിദ്യാർത്ഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തന്നെ വളഞ്ഞിട്ട് മർദ്ദിച്ച സീനിയർ വിദ്യാർത്ഥികൾ തലയിലും മുഖത്തും പരിക്കേൽപ്പിച്ചെന്നും നിലത്തിട്ട് ക്രൂരമായി ചവിട്ടിയെന്നും വിദ്യാർത്ഥി പറഞ്ഞു. സംഭവത്തിൽ വൈത്തിരി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *